Wednesday, February 18, 2026
No menu items!
Homeവാർത്തകൾആശാ വര്‍ക്കര്‍മാരുടെ രാപ്പകൽ സമര യാത്രക്ക് കാസര്‍കോട് തുടക്കമായി

ആശാ വര്‍ക്കര്‍മാരുടെ രാപ്പകൽ സമര യാത്രക്ക് കാസര്‍കോട് തുടക്കമായി

കാസര്‍കോട്: സമരം കടുപ്പിച്ച് സംസ്ഥാനത്തെ ആശാ വർക്കർമാർ. 45 ദിവസം നീളുന്ന രാപ്പകൽ സമര യാത്ര കാസർകോട് നിന്ന് ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന രാപ്പകൽ സമര യാത്രയാണ് കാസര്‍കോട് നിന്ന് ആരംഭിച്ചത്. ഫെബ്രുവരി 10ന് സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങിയ ആശാവർക്കർമാരുടെ സമരമാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. നെല്ലിക്കുന്ന് എംഎൽഎയാണ് സമരം ഉദ്ഘാടനം ചെയ്തത്. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു ആണ് യാത്ര നയിക്കുന്നത്.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ വർക്കർമാരുടെ സമരം. 45 ദിവസങ്ങളിലായി 14 ജില്ലകളിലും യാത്രയെത്തും. രാത്രിയിൽ തെരുവിൽ അന്തിയുറങ്ങിയാണ് സമരം നടത്തുന്നത്. ജൂൺ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടെയായിരിക്കും സമരം സമാപിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments