Tuesday, March 24, 2026
No menu items!
Homeവാർത്തകൾകണ്ണൂരിൽ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു

കണ്ണൂരിൽ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു

കണ്ണൂർ പയ്യാവൂർ ചമതച്ചാലിൽ കാറിടിച്ച് മൂന്നു വയസുകാരി മരിച്ചു. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം നടന്നു പോകുമ്പോഴായിരുന്നു അപകടം. മുത്തശ്ശി ഷിജിക്ക് അപകടത്തിൽ പരുക്കേറ്റു. കാൽ നടയാത്രക്കാരുടെ ദേഹത്തേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. മുത്തശ്ശി ഷിജിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് പയ്യാവൂര്‍ ചമതച്ചാലില്‍ അപകടമുണ്ടായത്. കുഞ്ഞ് അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു. നോറയുടെ മാതാപിതാക്കള്‍ വിദേശത്താണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments