Thursday, February 19, 2026
No menu items!
Homeവാർത്തകൾഷിരൂരിന് സമീപം ഒരു മൃതദേഹം കണ്ടെത്തി;ആരുടേതെന്ന് വ്യക്തമല്ല

ഷിരൂരിന് സമീപം ഒരു മൃതദേഹം കണ്ടെത്തി;ആരുടേതെന്ന് വ്യക്തമല്ല

ബംഗളൂരു: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായതിനേ തുടര്‍ന്ന് മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായ ഉത്തരകന്നഡയിലെ ഷിരൂരിന് സമീപം ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല.

പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയുടെ സംഘത്തിലുള്ള ആളാണ് മൃതദേഹം കണ്ടെത്തിയത്. കടല്‍ത്തീരത്ത് അകനാശിനി ബഡ മേഖലയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതെന്ന് വ്യക്തമാകൂ. അര്‍ജുന്‍റെ സഹോദരന്‍റെ ഡിഎന്‍എ സാമ്ബിള്‍ ഇവിടുത്തെ ജില്ലാ ഭരണകൂടത്തിന്‍റെ കൈവശമുണ്ട്. മൃതദേഹത്തിന്‍റെ ഡിഎന്‍എ സാമ്ബിള്‍ പരിശോധിച്ച്‌ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് അര്‍ജുന്‍റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്. മൃതദേഹത്തിന് അത്രയധികം പഴക്കമില്ലെന്നാണ് വിവരം. കടൽ തീരത്തിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ, ഒരു മത്സ്യത്തൊഴിലാളിയെ ഈ പ്രദേശത്ത് നിന്ന് കാണാതായെന്നും വിവരമുണ്ടായിരുന്നു. അതിനാൽ, മത്സ്യത്തൊഴിലാളിയുടെ കുടുംബവും സ്ഥലത്തെത്തി പരിശോധന നടത്തേണ്ടി വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments