Thursday, February 12, 2026
No menu items!
HomeCareer / job vacancyഎൻ ടി എ, യു ജി സി നെറ്റ് ജൂണ്‍ പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി;...

എൻ ടി എ, യു ജി സി നെറ്റ് ജൂണ്‍ പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി; അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 7 

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എൻ ടി എ), യു ജി സി നെറ്റ് ജൂണ്‍ പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 7 രാത്രി 11:59 വരെയാണ്.

പ്രധാന തീയതികൾ

ഔദ്യോഗിക ഷെഡ്യൂള്‍ പ്രകാരം, ഓണ്‍ലൈന്‍ പരീക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി മെയ് 8 രാത്രി 11:59 വരെ ആണ്. വിശദാംശങ്ങളില്‍ തിരുത്തലുകള്‍ വരുത്താനുള്ള സമയം മെയ് 9 മുതല്‍ മെയ് 10 വരെ രാത്രി 11:59 വരെ ആയിരിക്കും. എക്സാം സിറ്റി സ്ലിപ്പുകള്‍ പ്രസിദ്ധീകരിക്കല്‍, അഡ്മിറ്റ് കാർഡുകള്‍ തുടങ്ങിയ മറ്റ് തീയതികള്‍ പിന്നീട് അറിയിക്കും. ജൂണ്‍ 21 മുതല്‍ ജൂണ്‍ 30 വരെ ആയിരിക്കും നെറ്റ് പരീക്ഷ.

ഫീസ് ഘടന

ജനറൽ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ 1,150 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. ജനറല്‍- ഇ ഡബ്ല്യു എസ്/ ഒ ബി സി- എന്‍ സി എല്‍ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ 600 രൂപയും എസ് ടി/ എസ് സി, ട്രാൻസ് ജെൻഡർ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ 325 രൂപയും അടയ്ക്കണം. ക്രെഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ്/ നെറ്റ് ബാങ്കിങ്/ യു പി ഐ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments