കൂട്ടിക്കൽ: വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത റിട്ടയേഡ് ആർമി ഉദ്യോഗസ്ഥൻ ജസ്റ്റിൻ ജോർജ്ന്റെ നേതൃത്വത്തിലുള്ള ടീമിന് കൂട്ടിക്കൽ പഞ്ചായത്ത് ഭരണസമിതി ആദരവ് നൽകി. ഇളംകാട് സ്വദേശികളായ സാജിദ്, റാഷീദ്, മാഹിൻ, പാലാ സ്വദേശിയായ സുലൈമാൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രസിഡണ്ട് ശ്രീ ബിജോയ് ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ രജനി സുധീർ മെമ്പർമാരായ സജിമോൻ പി എസ് ഹരിഹരൻ m v, വിനോദ്, സിന്ധു മുരളീധരൻ, ജെസ്സി ജോസ്, മായാ ജയേഷ്, സിഡിഎസ് ചെയർപേഴ്സൺ ആശാ ബിജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.



