Sunday, December 21, 2025
No menu items!
Homeവാർത്തകൾഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കുള്ള 220 കോടി ഡോളറിന്റെ ഗ്രാന്റുകള്‍ മരവിപ്പിച്ച് ട്രംപ്

ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കുള്ള 220 കോടി ഡോളറിന്റെ ഗ്രാന്റുകള്‍ മരവിപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് നല്‍കിയിരുന്ന 220 കോടി ഡോളറിന്റെ ഗ്രാന്റുകള്‍ മരവിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. ക്യാംപസിലെ സെമിറ്റിക് വിരുദ്ധ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് വൈറ്റ് ഹൗസ് നടപടി. ഗ്രാന്റുകള്‍ക്ക് മരവിപ്പിച്ചത് കൂടാതെ ക്യാംപസിലെ പ്രതിഷേധങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതിന് സര്‍വകലാശാലയുമായി ബന്ധപ്പെട്ട 60 മില്യണ്‍ ഡോളറിന്റെ കരാറുകളും മരവിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ‘മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനങ്ങളും നിയമന രീതികളും സ്വീകരിക്കുക, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഭരണവിഭാഗം എന്നിവരുടെ ഓഡിറ്റ് നടത്തുക, ക്യാംപസില്‍ മാസ്‌കുകള്‍ നിരോധിക്കുക എന്നിവയുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ച് സര്‍വകലാശാലയ്ക്ക് ട്രംപ് ഭരണകൂടം കത്തയച്ചിരുന്നു. സര്‍വകലാശാലയിലെ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അമര്‍ച്ചചെയ്യുകയായിരുന്നു ലക്ഷ്യം.

‘ക്രിമിനല്‍ പ്രവര്‍ത്തനം, നിയമവിരുദ്ധ അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ധനസഹായവും അംഗീകാരവും വെട്ടിക്കുറയ്ക്കാനും ട്രംപ് ഭരണകൂടം സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാംസിലെ വിദേശ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ ഇമിഗ്രേഷന്‍ അധികാരികളുമായി സഹകരിക്കാനും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കില്ലെന്ന് സര്‍വകലാശാല അറിയിച്ചു. ഇതിന് പിന്നാലെ വൈറ്റ്ഹൗസ് ഗ്രാന്റുകള്‍ മരവിപ്പിക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് കടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments