Tuesday, July 8, 2025
No menu items!
Homeവാർത്തകൾടാറ്റ മോട്ടോഴ്‌സ് കർവ്വ് ഡാർക്ക് എഡിഷൻ അവതരിപ്പിച്ചു

ടാറ്റ മോട്ടോഴ്‌സ് കർവ്വ് ഡാർക്ക് എഡിഷൻ അവതരിപ്പിച്ചു

ടാറ്റ മോട്ടോഴ്‌സ് കർവ്വ് ഡാർക്ക് എഡിഷൻ അവതരിപ്പിച്ചു.  അക്കംപ്ലിഷ്ഡ് എസ് ഡാർക്ക്, അക്കംപ്ലഷ്ഡ് +എ ഡാർക്ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. 16.49 ലക്ഷം രൂപ മുതൽ 19.52 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. രണ്ട് വകഭേദങ്ങളും 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളിലും മാനുവൽ, ഡിസിഎ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലും ലഭ്യമാണ്.  ടാറ്റയുടെ മറ്റ് ഡാർക്ക് എഡിഷനുകൾക്ക് അനുസൃതമായി, ടാറ്റ കർവ്വ് ഡാർക്ക് എഡിഷൻ കാർബൺ ബ്ലാക്ക് നിറത്തിലാണ് വരുന്നത്, ഫെൻഡറുകളിൽ ‘ഡാർക്ക്’ ബാഡ്‍ജിംഗ് ഉണ്ട്. കറുത്ത നിറത്തിൽ പൂർത്തിയാക്കിയ ഫോക്സ് സ്‍കിഡ് പ്ലേറ്റുകൾ, ഗ്രേ ഹെഡ്‌ലാമ്പ് ഇൻസേർട്ടുകൾ, കറുത്ത ഫിനിഷ് ചെയ്ത അലോയ് വീലുകൾ തുടങ്ങിയവയും ഇതിന് ലഭിക്കുന്നു. ടാറ്റ കർവ്വ് ഡാർക്ക് എഡിഷൻ സ്റ്റിയറിംഗ് വീലിലും ഡാഷ്‌ബോർഡിലും സ്‌പോർട്ടി ബ്ലാക്ക് ഫിനിഷുള്ള ഒരു ഓൾ-ബ്ലാക്ക് ക്യാബിൻ തീം വാഗ്‍ദാനം ചെയ്യുന്നു. ഹെഡ്‌റെസ്റ്റുകളിൽ ‘ഡാർക്ക്’ ക്രെസ്റ്റുകളുള്ള കറുത്ത ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി ഇതിലുണ്ട്. ഇതിന്റെ ഇന്റീരിയർ ലേഔട്ടും സവിശേഷതകളും സാധാരണ കർവ്വിന് സമാനമാണ്. എങ്കിലും, ഇത് ഒരു പിൻ സൺഷെയിഡിനൊപ്പം മാത്രമായി വാഗ്ദാനം ചെയ്യുന്നു. എസ്‌യുവിയുടെ ടോപ്പ്-എൻഡ് അക്കംപ്ലിഷ്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രത്യേക പതിപ്പ്. 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, 9-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെവൽ 2 എഡിഎഎസ്, മൾട്ടിപ്പിൾ എയർബാഗുകൾ തുടങ്ങിയ സവിശേഷതകളാൽ ഇത് നിറഞ്ഞിരിക്കുന്നു. സാധാരണ അക്കംപ്ലിഷ്ഡ് ട്രിമ്മിന് സമാനമായി, കർവ്വ് ഡാർക്ക് എഡിഷനിൽ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ ലഭ്യമാണ്. ആദ്യത്തേത് 125 ബിഎച്ച്പി പരമാവധി പവറും 225 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു, രണ്ടാമത്തേത് 118 ബിഎച്ച്പി പവറും 260 എൻഎം ടോർക്കും നൽകുന്നു. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സിൽ ഇത് ലഭിക്കും. 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുമായി ജോടിയാക്കിയ ടാറ്റയുടെ i-CNG ഡ്യുവൽ-സിലിണ്ടർ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന കർവ്വ് കൂപ്പെ എസ്‌യുവിയുടെ സിഎൻജി പതിപ്പും തദ്ദേശീയ വാഹന നിർമ്മാതാക്കൾ അവതരിപ്പിക്കും. 2025 ഉത്സവ സീസണിൽ ടാറ്റ കർവ്വ് സിഎൻജി ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി ഗ്രാൻഡ് വിറ്റാര സിഎൻജിക്ക് ഇത് നേരിട്ടുള്ള എതിരാളിയായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments