മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബഞ്ച് ഇന്നു വീണ്ടും പരിഗണിക്കും. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് ഇന്നലെ അപ്പീല്‍ പരിഗണിക്കവെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
കമ്മീഷന് റിപ്പോര്‍ട്ട് അനുസരിച്ച് നടപടി സ്വീകരിക്കുന്നത് അപ്പീലിലെ തീരുമാനത്തിന് വിധേയമാക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. അപ്പീലിലെ തീരുമാനത്തിന് വിധേയമായി മാത്രമേ നടപടി എടുക്കൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ആവശ്യത്തില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇന്ന് വാദം കേള്‍ക്കും.ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.