Monday, July 7, 2025
No menu items!
Homeഈ തിരുനടയിൽശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും

രാവിലെ 8ന് കൊടിക്കൂറ പൂജയും 9നും 9.30നും മദ്ധ്യേ കൊടിയേറ്റും നടക്കും.10ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നില്‍ തയാറാക്കുന്ന വേട്ടക്കളത്തിലാണ് പള്ളിവേട്ട.വാദ്യഘോഷങ്ങളില്ലാതെ പടിഞ്ഞാറേ നടവഴി ശ്രീപദ്മനാഭ സ്വാമിയേയും തിരുവമ്ബാടി ശ്രീകൃഷ്ണ സ്വാമിയേയും നരസിംഹ മൂർത്തിയേയും വേട്ടക്കളത്തിലേക്ക് എഴുന്നള്ളിക്കും.

ക്ഷേത്രസ്ഥാനി പ്രതീകാത്മകമായി കരിക്കില്‍ അമ്ബെയ്ത് വേട്ട നിർവഹിച്ചശേഷം വാദ്യഘോഷങ്ങളോടെ മടങ്ങും.11ന് വൈകിട്ട് 5ന് പടിഞ്ഞാറേ നടവഴി ആറാട്ടുഘോഷയാത്ര ആരംഭിക്കും. ശംഖുംമുഖം ആറാട്ടുകടവിലെ പൂജകള്‍ക്ക് ശേഷം വിഗ്രഹങ്ങളെ സമുദ്രത്തില്‍ ആറാടിക്കും.ഇന്ന് രാത്രി 8.30ന് സിംഹാസന വാഹനത്തില്‍ ഉത്സവ ശ്രീബലി.നാളെ അനന്ത വാഹനത്തിലും മറ്റന്നാള്‍ കമല വാഹനത്തിലും 5ന് പല്ലക്കിലും 6ന് ഗരുഡവാഹനത്തിലും 7ന് ഇന്ദ്രവാഹനത്തിലും 8ന് പല്ലക്കിലും 9ന് ഗരുഡവാഹനത്തിലുമാണ് ഉത്സവശ്രീബലി എഴുന്നള്ളത്ത്. 10ന് ഗരുഡവാഹനത്തില്‍ പള്ളിവേട്ട എഴുന്നള്ളത്ത്.ഉത്സവദിനങ്ങളില്‍ കിഴക്കേനട,തുലാഭാര മണ്ഡപം,ശ്രീപാദമണ്ഡപം എന്നിവിടങ്ങളില്‍ കലാപരിപാടികള്‍ അരങ്ങേറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments