ഒൻപതു വർഷത്തെ ഭരണം പൂർത്തിയാകുമ്പോൾ കിഴക്കമ്പലം പഞ്ചായത്തിൽ 25 കോടി രൂപയും 4 വർഷത്തെ ഭരണം പൂർത്തിയായപ്പോൾ ഐക്കരനാട് പഞ്ചായത്തിൽ 12 കോടി രൂപയും നീക്കിയിരിപ്പുള്ളതായി ഇരു പഞ്ചായത്തുകളും ഭരിക്കുന്ന ട്വന്റി 20 പാർട്ടി വ്യക്തമാക്കി. ഈ തുകയുടെ വിഹിതം ജനങ്ങൾക്ക് തിരിച്ചുനൽകാൻ ട്വന്റി 20 പദ്ധതി തയ്യാറാ ക്കിയതായി പാർട്ടി പ്രസിഡൻ്റ് സാബു എം. ജേക്കബ് പത്രസമ്മേളനത്തിൽ വിശദീകരിച്ചു. രണ്ട് പഞ്ചായത്തുകളിലുമുള്ള അർഹതപ്പെട്ടവരുടെ വൈദ്യുതി ബില്ലിൻ്റെ 25 ശതമാനവും പാച കവാതക സിലിൻഡർ വിലയുടെ 25 ശതമാനവും ഇനിമുതൽ പഞ്ചായത്തുകൾ വഹിക്കും. പഞ്ചായത്തിന്റെ തനതു വരുമാനത്തിൻ്റെ മിച്ച ഫണ്ടിൽ നിന്നാകും ഈ പണം വിനിയോഗിക്കുക. രണ്ടു പഞ്ചായത്തുകളിലെയും 75 ശതമാനത്തോളം കു ടുംബങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം കിട്ടും. വെള്ളക്കാർഡ് ഒഴികെയുള്ള എല്ലാ കാർഡ് ഉടമകൾക്കും ഈ ആനുകൂല്യം ലഭ്യമാകും.
വൈദ്യുതി ബില്ലിൻ്റെയും പാചകവാതക ബില്ലിന്റെയും 25 ശതമാനം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടു നൽകും. പഞ്ചായത്തീരാജ് നിയമം അനുശാസിക്കുന്ന തരത്തിൽ ജനങ്ങ ളുടെ ക്ഷേമത്തിനുതകുന്ന പദ്ധതിയായിട്ടാണ് ഇത് നടപ്പാക്കുന്നത്. നടപ്പാക്കാൻ തടസ്സമായാൽ കോടതിയെ സമീപിക്കുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
“അഴിമതി പൂർണമായും തുടച്ചുനീക്കി, ജനോപകാരപ്രദമായ വികസന ക്ഷേമപദ്ധ തികൾ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയതുകൊണ്ടാണ് പഞ്ചായത്തുകൾക്ക് ഇത്രയും തുക നീക്കിവയ്ക്കാനായത്. പഞ്ചായത്തുകളിലെ കാൻസർ രോഗികൾക്ക് മാസം 1000 രൂപ വീതം നൽകും. പകർച്ച വ്യാധികൾ തടയുന്നതിനായി എല്ലാ വീടുകളിലും മൊസ്‌ക്വിറ്റോ ബാറ്റുകൾ നൽകും. എല്ലാ വീടു കളിലും ബയോബിൻ, ഓരോ കുടുംബത്തിന്റെയും ആവശ്യത്തിനനുസരിച്ച് ഫലവൃക്ഷ തൈകൾ, പച്ചക്കറി തൈകൾ, മുട്ടക്കോഴികൾ എന്നിവയും വിദ്യാർഥികൾക്ക് സ്റ്റഡി ടേബിൾ, വൃദ്ധജനങ്ങൾ ക്കു കട്ടിൽ തുടങ്ങിയവയും അടക്കം 71 കോടി രൂ പയുടെ പദ്ധതികളാണ് ഈ വർഷം നടപ്പാക്കുന്നത്. പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡ ൻ്റുമാരായ മിനി രതീഷ്, ഡീന ദീപക് എന്നിവരും വൈസ് പ്രസിഡന്റുമാരായ ജിൻസി അജി, പ്രസ ന്ന പ്രദീപ്, കിഴക്കമ്പലം പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. ബിനു എന്നിവരും പങ്കെടുത്തു.