ന്യൂഡൽഹി: കേരളത്തിൻ്റെ മുഖം മാറ്റുന്ന ദേശീയപാത 66 വികസനത്തിൽ സംസ്ഥാനത്തിൻ്റെ പങ്കാളിത്തത്തെക്കുറിച്ച് ആവർത്തിച്ച് കേന്ദ്രം. ദേശീയപാത 66 ൻ്റെ വികസനത്തിന് പണം മുടക്കിയ ഏക സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വീണ്ടും വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന എൻഎച്ച് 66ൻ്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ ചെലവിൻ്റെ 25 ശതമാനം കേരളമാണ് വഹിച്ചതെന്ന് രാജ്യസഭയിൽ എഎ റഹീം എംപിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചു.



