Monday, July 7, 2025
No menu items!
Homeവാർത്തകൾ'വാഹനം ഓടിക്കാന്‍ നല്‍കി കുട്ടികളോടുള്ള സ്‌നേഹം കാണിക്കരുത്'; മുന്നറിയിപ്പുമായി എംവിഡി

‘വാഹനം ഓടിക്കാന്‍ നല്‍കി കുട്ടികളോടുള്ള സ്‌നേഹം കാണിക്കരുത്’; മുന്നറിയിപ്പുമായി എംവിഡി

മധ്യവേനല്‍ അവധി ആരംഭിക്കാനിരിക്കെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് എംവിഡി ഫേസ്ബുക്കില്‍ കുറിച്ചു. വാഹനം ഓടിക്കാന്‍ നല്‍കി കുട്ടികളോടുള്ള സ്‌നേഹം കാണിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2019 ല്‍ 11,168 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് നിരത്തില്‍ കൊല്ലപ്പെട്ടതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു.

2019ല്‍ മോട്ടോര്‍ വാഹനം നിയമം സമഗ്രമായി പരിഷ്‌കരിച്ചപ്പോള്‍ ഏറ്റവും കഠിനമായ ശിക്ഷ ജുവനൈല്‍ െ്രെഡവിങ്ങിന് ഏര്‍പ്പെടുത്തിയത് ഇക്കാരണംകൊണ്ടാണ്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് അതിന്റെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇതാണെന്നും എംവിഡി കൂട്ടിച്ചേര്‍ത്തു.

ജുവനൈല്‍ ഡ്രൈവിങ്ങിന്റെ ശിക്ഷകള്‍ താഴെ പറയുന്നു

ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും.

നിയമലംഘനം നടത്തിയതിന് പന്ത്രണ്ടു മാസത്തേക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടും

നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്‌സ് ലൈസന്‍സിന് അര്‍ഹത നേടണമെങ്കില്‍ ഇരുപത്തിയഞ്ച് വയസ്സ് തികയുമ്പോള്‍ മാത്രമേ സാധ്യമാകുകയുള്ളൂ.

2000 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments