മഞ്ഞപ്പടയെ നയിക്കാൻ ഇനി പുതിയ മുഖം. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി സ്പാനിഷ് കോച്ച് ഡേവിഡ് കാറ്റലയെ തിരഞ്ഞെടുത്തു. എസ്പാനിയോൾ ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്കായി ഡേവിഡ് കാറ്റല 500ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.സൂപ്പർ കപ്പിന് മുന്നോടിയായി ഡേവിഡ് കാറ്റല ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും. മിഖായേൽ സ്റ്റാറെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ ആശാന്റെ നിയമനം.
മുൻ സെൻട്രൽ ഡിഫൻഡറായ ഡേവിഡ് കാറ്റല, കളിക്കാരനെന്ന നിലയിൽ സ്പെയിനിലും സൈപ്രസിലുമായി 500-ലധികം മത്സരങ്ങൾ കളിച്ചു. അതിനുശേഷം പരിശീലകനെന്ന നിലയിലേക്ക് മാറി. സൈപ്രിയറ്റ് ഫസ്റ്റ് ഡിവിഷനിൽ എഇകെ ലാർനാക്ക, അപ്പോളോൺ ലിമാസോൾ, ക്രൊയേഷ്യൻ ഫസ്റ്റ് ഫുട്ബോൾ ലീഗിൽ എൻകെ ഇസ്ട്ര 1961, പ്രൈമറ ഫെഡറേഷനിൽ സിഇ സബാഡെൽ എന്നിവ അദ്ദേഹം പരിശീലിപ്പിച്ച ടീമുകളിൽ ചിലതാണ്