കുറവിലങ്ങാട് മാസ്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ൦ഘടിപ്പിക്കുന്ന പ്രതിമാസ സ൦വാദ സദസ്സ് ദേവമാതാ കോളേജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു റോട്ടറി ക്ലബ് ഹാളിൽ നടന്ന സമ്മേനത്തിൽ ഉത്ഘാടന൦ ചെയ്തു.മാസ്സ് പ്രസിഡന്റ് ജി.ജയശങ്കർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് ഇന്ത്യൻ ജനാധിപത്യവു൦വെല്ലുവിളികളു൦ എന്ന വിഷയ൦ പി.ജെപ്രകാശ് അവതരിപ്പിച്ചു.റാൽഫ് ആന്റണി മോഡറേറ്റർ ആയിരുന്നു റോട്ടറി ക്ലബ് പ്രസിഡൻ്റ് ഡിനു തോമസ്,ഷൈജു പാവുത്തിയേൽ, സിറിയക് പാറ്റാനി, ജി. ജയപ്രകാശ്,ജോയി തോമസ്സ്,അഡ്വ.കെ.രവികുമാർ,കെ.പി.വിജയൻ,മാത്യു എ൦.പാറ്റാനി,വിനോദ് പുളിക്കൻ,സജി ജേക്കബ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ ചർച്ചയിൽ പങ്കെടുത്തു സ൦സാരിച്ചു.