മലയിന്‍കീഴ് : പ്രശസ്തമായ മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആറാട്ട് നാളെ നടക്കും. ആറാട്ടിനോടനുബന്ധിച്ച് മലയിന്‍കീഴിലെ 10-കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉത്സവമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലയിന്‍കീഴ്, മാറനല്ലൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍ എന്നീ നാല് പഞ്ചായത്തുകളിലുള്ള സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആറാട്ടിനോടനുബന്ധിച്ച് അവധി നല്‍കിട്ടുണ്ട്. എന്നാല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. ആറാട്ട് ദിനമായ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ബുധനാഴ്ച രാവിലെ ആറ് മണിവരെ ഗതാഗതനിയന്ത്രണമാണ്. കാട്ടാക്കടയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ അന്തിയൂര്‍ക്കോണം മൂങ്ങോട് തച്ചോട്ടുകാവ് വഴിയും തിരുവനന്തപുരത്തു നിന്നും കാട്ടാക്കടയ്ക്ക് പോകേണ്ട എല്ലാ വാഹനങ്ങളും തച്ചോട്ടുകാവ് മഞ്ചാടി മൂങ്ങോട് വഴിയും പോകണം. പാപ്പനംകോട് നിന്നുള്ള കെ.എസ്.ആര്‍.ടിസി ബസ്സുകള്‍ ശാന്തുംമൂല വരെയും ഊരൂട്ടമ്പലം ബാലരാമപുരം നെയ്യാറ്റിന്‍കര ഭാഗങ്ങളില്‍ നിന്നുള്ള ബസ്സുകള്‍ അണപ്പാട് വരെയും മാത്രമേ ഉണ്ടാകൂ.