തിരുവനന്തപുരം: കേരളത്തിലെ റെയില്‍ യാത്രാദുരിതം പരിഹരിക്കാൻ ദീർഘദൂര എല്‍.എച്ച്.ബി ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ കൂട്ടാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. കേരളത്തിലൂടെ കടന്ന് പോകുന്ന ട്രെയിനുകളിലാണ് ജനറല്‍ കോച്ചുകള്‍ കൂട്ടാൻ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിലൂടെ സർവീസ് നടത്തുന്ന എട്ട് ജോഡി വണ്ടികള്‍ക്ക്(16 എണ്ണം) ത്തിലാണ് കോച്ചുകള്‍ കൂട്ടുക. ഒന്ന് മുതല്‍ രണ്ട് കോച്ച് വരെയാണ് റെയില്‍വേ കൂട്ടുക. അതേസമയം, നേത്രാവതി എക്സ്പ്രസ്, മംഗള സൂപ്പർഫാസ്റ്റ് വണ്ടികള്‍ക്ക് ജനറല്‍ കോച്ചുകള്‍ കൂട്ടില്ല. പ്ലാറ്റ്ഫോമുകള്‍ക്ക് നീളം കുറവായതാണ് കാരണം.
മംഗളൂരു-ചെന്നെ സൂപ്പർഫാസ്റ്റ്(ഒന്ന്), എറണാകുളം-നിസാമുദ്ദീൻ മിലേനിയം എക്സ്പ്രസ്(ഒന്ന്), തിരുവനന്തപുരം-ചെന്നൈ വീക്ക്‍ലി സൂപ്പർഫാസ്റ്റ്(രണ്ട്), തിരുവനന്തപുരം-വെരാവല്‍ എക്സ്പ്രസ്(രണ്ട്), കൊച്ചുവേളി-ശ്രീഗംഗാനഗർ സൂപ്പർഫാസ്റ്റ്(രണ്ട്), തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്(രണ്ട്), എറണാകുളം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്(രണ്ട്), തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്(ആലപ്പുഴ വഴി)-രണ്ട് എന്നിങ്ങനെയാണ് ട്രെയിനുകളുടെ കോച്ചുകളാണ് കൂട്ടുക.