കൈത്തറി നെയ്ത്തുകാരുടെ മക്കൾക്ക് വിവിധ പ്രോഗ്രാമുകളിലെ പഠനത്തിന് സ്കോളർഷിപ്പും ഉണ്ട്. പട്ടികവിഭാഗക്കാർക്കു പോസ്റ്റ് മെട്രിക് സ്കോളർഷിപ് ലഭിക്കുന്നതാണ്.വിവിധ പ്രോഗ്രാമുകൾപ്ലസ്ടു യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകൾ താഴെ നൽകുന്നു.
1.ബിഎസ്സി ടെക്സ്റ്റൈൽസ്
2.ബിഎസ്സി ടെക്നിക്കൽ ടെക്സ്റ്റൈൽസ്
3.ബിബിഎ ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ്
4.ബിഎസ്സി ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ
5 എം.ബി.എ.ഇതുകൂടാതെ ബിരുദ യോഗ്യത അടിസ്ഥാനമാക്കിയുള്ള താഴെക്കാണുന്ന പ്രോഗ്രാമുകളും സ്ഥാപനത്തിലുണ്ട്.
1.മെഡിക്കൽ ടെക്സ്റ്റൈൽ മാനേജ്മെന്റ്
2.നോൺ–വോവൺ ടെക്സ്റ്റൈൽസ് മാനേജ്മെന്റ്
3.ബ്ലോക് ചെയിൻ ടെക്നോളജി ആപ്ലിക്കേഷൻസ് ഇൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി
പ്രോഗ്രാമുകളും അടിസ്ഥാന യോഗ്യതയും
1.ബിഎസ്സി ടെക്സ്റ്റൈൽസ്മാത്സ്, ഫിസിക്സ്, കെമിസ്ട്രി, മാത്സ് / ബയോളജി അടങ്ങിയ പ്ലസ്ടു, അഥവാ ടെക്സ്റ്റൈൽ വിഷയങ്ങളടങ്ങിയ വൊക്കേഷനൽ പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പ്ലസ്ടു വിൽ 50% മാർക്ക് വേണം. എന്നാൽ പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി. 3 വർഷമാണ്, കാലാവധി.2. ബിഎസ്സി ടെക്നിക്കൽ ടെക്സ്റ്റൈൽസ്മാത്സ്, ഫിസിക്സ്, കെമിസ്ട്രി, മാത്സ് അടങ്ങിയ പ്ലസ്ടു, അഥവാ ടെക്സ്റ്റൈൽ വിഷയങ്ങളടങ്ങിയ വൊക്കേഷനൽ പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പ്ലസ്ടു വിൽ 45% മാർക്ക് വേണം. എന്നാൽ പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മതി. 3 വർഷമാണ്, കാലാവധി. ബിബിഎ ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ്ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടു/ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷകർക്ക് പ്ലസ്ടു വിൽ 50% മാർക്ക് വേണം. എന്നാൽ പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി.3 വർഷമാണ്, കാലാവധി .4.ബിഎസ്സി ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടു/ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകർക്ക് പ്ലസ്ടു വിൽ 50% മാർക്ക് വേണം. എന്നാൽ പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി. 3 വർഷമാണ്, കാലാവധി.
തെരഞ്ഞെടുപ്പ് ക്രമംഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ ടെസ്റ്റായ SVPET (സർദാർ വല്ലഭായ് പട്ടേൽ എൻട്രൻസ് ടെസ്റ്റ്) യിലൂടെയാണ്, പ്രവേശനം. പരീക്ഷയ്ക്ക് , മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 50 ചോദ്യങ്ങൾ ഉണ്ടായിരിക്കും. യു.ജി. പ്രോഗ്രാമുകളിലേയ്ക്കും എം.ബി.എ. പ്രോഗ്രാമിലേയ്ക്കുമുള്ള പ്രവേശനത്തിന് സി.യു.ഇ.ടി. (യു.ജി.& പി.ജി.) റാങ്കും പരിഗണിക്കുന്നതാണ്.അപേക്ഷാ ക്രമംവെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചതിനു ശേഷം, പിഡിഎഫ് ഫോർമാറ്റിലാക്കി, നിർദിഷ്ട സർട്ടിഫിക്കറ്റുകളും ചേർത്ത്, admission@svpitm.ac.in എന്ന ഐഡിയിലേക്ക്, മാർച്ച് 30 നകം ഇ–മെയിൽ ചെയ്യണം. ഒരു അപേക്ഷാ ഫോമിൽ ഒരു പ്രോഗ്രാമിനു മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
വിലാസം
Sardar Vallabhbhai Patel International School of Textiles & Management, Avinashi Road, Peelamedu,Coimbatore – 641 004
കൂടുതൽ വിവരങ്ങൾക്ക്ഫോൺ: 98438 14145
മെയിൽadmission@svpitm.ac.in
വെബ് സൈറ്റ് http://svpistm.ac.in



