Saturday, August 2, 2025
No menu items!
Homeവാർത്തകൾഏപ്രില്‍ മുതല്‍ കാറുകളുടെ വില 4% വരെ വർധിപ്പിക്കും

ഏപ്രില്‍ മുതല്‍ കാറുകളുടെ വില 4% വരെ വർധിപ്പിക്കും

അസംസ്‌കൃത വസ്തുക്കളുടെയും പ്രവർത്തന ചെലവുകളുടെയും വർദ്ധനവ് കണക്കിലെടുത്ത് 2025 ഏപ്രില്‍ മുതല്‍ കാറുകളുടെ വില 4% വരെ വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ പ്രഖ്യാപിച്ചു. ടാറ്റയ്ക്ക് 2 % വർദ്ധനയുണ്ട്

മോഡലിനെ ആശ്രയിച്ച്‌ വില വർധനവ് വ്യത്യാസപ്പെടുമെന്ന് കമ്പനി അറിയിച്ചു. “ചെലവ് ഒപ്റ്റിമൈസ് ചെയ്യുന്നതിനും ഉപഭോക്താക്കളില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനും കമ്ബനി നിരന്തരം പരിശ്രമിക്കുമ്ബോള്‍, വർദ്ധിച്ച ചെലവിന്റെ ഒരു ഭാഗം വിപണിയിലേക്ക് കൈമാറേണ്ടി വന്നേക്കാം,” സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ കാർ നിർമ്മാതാവ് പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറില്‍ പ്രഖ്യാപിച്ചതും ജനുവരിയില്‍ പ്രാബല്യത്തില്‍ വന്നതുമായ അതേ 4% വർദ്ധനവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ നിരവധി മോഡലുകളുടെ വില കമ്ബനി വർദ്ധിപ്പിച്ചിരുന്നു, 1,500 രൂപ മുതല്‍ 32,500 രൂപ വരെ വർധനവ് ഉണ്ടായി. ആഗോളതലത്തില്‍ സാധനങ്ങളുടെ വിലക്കയറ്റം, അസംസ്കൃത വസ്തുക്കളുടെ ഉയർന്ന ഇറക്കുമതി തീരുവ, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ കാരണം ഇന്ത്യൻ വാഹന നിർമ്മാതാക്കള്‍ വർദ്ധിച്ച ചെലവുകള്‍ നേരിടുന്നുണ്ട്.

ഇന്ത്യയിലെ ഒട്ടുമിക്ക വാഹന നിർമാതാക്കളും ഈ വർഷമാദ്യം വാഹനങ്ങൾക്ക് വില വർധന പ്രഖ്യാപിച്ചിരുന്നു. ഹ്യുണ്ടായ് ഇന്ത്യ, മാരുതി സുസുക്കി, മഹീന്ദ്ര, ടൊയോട്ട, എംജി മോട്ടോഴ്സ്, നിസാൻ, വി വിധ ആഡംബര കാർ കമ്പനികൾ എന്നിവയാണ് വില വർധിപ്പിച്ചത്. സമാന രീതിയിൽ പു തിയ സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കിയുടെയും ടാറ്റയുടെയും മാതൃക മറ്റു കമ്പനികളും തുടരുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments