Tuesday, October 28, 2025
No menu items!
Homeവാർത്തകൾഭാര്യയോ ഭർത്താവോ മറ്റു വ്യക്തികളുമായി അശ്ലീല ചാറ്റിങ് നടത്തിയാൽ വിവാഹമോചനത്തിന് കാരണമാകും: മധ്യപ്രദേശ് ഹൈക്കോടതി

ഭാര്യയോ ഭർത്താവോ മറ്റു വ്യക്തികളുമായി അശ്ലീല ചാറ്റിങ് നടത്തിയാൽ വിവാഹമോചനത്തിന് കാരണമാകും: മധ്യപ്രദേശ് ഹൈക്കോടതി

വിവാഹ ശേഷം ഭാര്യയോ ഭര്‍ത്താവോ മറ്റ് വ്യക്തികളുമായി അശ്ലീല സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും ഇത്തരത്തില്‍ സംഭവിച്ചാല്‍ വിവാഹമോചനത്തിന് കാരണമായി പരി​ഗണിക്കാമെന്നും മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ മറ്റൊരു പുരുഷനുമായി അശ്ലീല സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് ഒരു ഭര്‍ത്താവിനും സഹിക്കാന്‍ കഴിയാത്ത കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.കുടുംബക്കോടതി അനുവദിച്ച വിവാഹ മോചന കേസില്‍ ഭാര്യ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു. വിവാഹ ശേഷം ഭാര്യയ്ക്കും ഭര്‍ത്താവിനും സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കാനും ചാറ്റ് ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ സംഭാഷണത്തിൽ നിലവാരം പുലർത്തണമെന്നും, പ്രത്യേകിച്ച് എതിര്‍ ലിംഗത്തില്‍പ്പെട്ടവരാണെങ്കിലെന്നും കോടതി ഊന്നിപ്പറഞ്ഞു.

ജസ്റ്റിസ് വിവേക് റുസിയ, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്. പങ്കാളികളിൽ ഒരാൾ മറ്റേയാളുടെ എതിര്‍പ്പുകള്‍ വകവെക്കാതെ ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ അത് നിസംശയമായും മാനസിക ക്രൂരതയായി തന്നെ കണക്കാക്കാമെന്നും കോടതി. കേസിൽ ദമ്പതികൾ വിവാഹിതരായത് 2018ലാണ്. വിവാഹ ശേഷവും ഭാര്യ മുന്‍ കാമുകന്‍മാരുമായി മൊബൈലില്‍ സംസാരിക്കാറുണ്ടായിരുന്നു എന്നാണ് ഭര്‍ത്താവ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണം അശ്ലീല സ്വഭാവമുള്ളതായിരുന്നുവെന്നും ഭർത്താവ് ആരോപിച്ചു.ജസ്റ്റിസ് വിവേക് റുസിയ, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിവാഹ ശേഷം ഭാര്യയ്ക്കും ഭര്‍ത്താവിനും സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കാനും ചാറ്റ് ചെയ്യാനും സ്വാതന്ത്ര്യമുണ്ട് എന്നാല്‍ സംഭാഷണത്തിന്റെ നിലവാരം കൈവിടരുത്. മാന്യമായിട്ടുള്ള സംഭാഷണ രീതിയായിരിക്കണം. പ്രത്യേകിച്ച് എതിര്‍ ലിംഗത്തില്‍പ്പെട്ടവരാണെങ്കില്‍. ഇത് പങ്കാളിക്ക് എതിര്‍പ്പുണ്ടാകില്ല, കോടതി വ്യക്തമാക്കി.
ഇണകളില്‍ ഒരാള്‍ മറ്റേയാളുടെ എതിര്‍പ്പുകള്‍ വകവെക്കാതെ ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ അത് നിസംശയമായും മാനസിക ക്രൂരതയായി തന്നെ കണക്കാക്കാമെന്നും കോടതി പറഞ്ഞു.

2018ലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹ ശേഷവും ഭാര്യ മുന്‍ കാമുകന്‍മാരുമായി മൊബൈലില്‍ സംസാരിക്കാറുണ്ടായിരുന്നു എന്നാണ് ഭര്‍ത്താവ് പരാതി നല്‍കിയത്. വാട്‌സ് ആപ്പ് സംഭാഷണങ്ങളില്‍ അശ്ലീല സ്വഭാവമുള്ളതായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം ത്തരം പ്രവൃത്തികള്‍ തന്റെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നാണ് ഭാര്യയുടെ വാദം. 25 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്നും ആരോപണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments