ലഹരി എന്ന ഭൂതത്തെ സംസ്ഥാന സർക്കാർ കുടത്തിൽ നിന്ന് തുറന്നു വിട്ടിരിക്കുന്നു.
ഇപ്പോൾ പോലീസിന് വലിയ ജാഗ്രത ഈ ജാഗ്രത ഇത്രയും നാൾ എവിടെയായിരുന്നു? സർക്കാരിന്റെ പിടിപ്പുകേടിന് കേരളം വില കൊടുക്കേണ്ടി വന്നിരിക്കുന്നു. വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ തന്നെ ലഹരിക്കച്ച വടക്കാരായിരിക്കുന്നത് എത്ര വലിയ പ്രഹസനമാണ്. പവർ ഉള്ള പോലീസിനെ നിർവീര്യമാക്കുന്നതും സർക്കാർ അല്ലേ? ലഹരി കേരളത്തെ വിഴുങ്ങിക്കഴിഞ്ഞപ്പോൾ മന്ത്രിമാർ ‘അപ്പസ്ത്തോലൻ” ചമയുന്നത് എത്ര പരിഹാസകരമാണ്. ലഹരിയും, ക്വാറിയും വിറ്റ് രാഷ്ട്രീയക്കാർ കാശു കൊയ്യുന്നു. ജനം ശക്തമായി പ്രതികരിക്കേണ്ട സമയം വൈകിയിരിക്കുന്നു.
സർക്കാരും,പോലീസും ജനങ്ങളും ഒന്നിച്ച് കൈകോർക്കണം. വാർഡുകൾ തോറും സംയുക്ത സമിതികൾ ഉണ്ടാകണം. വാർഡിലെ വിദ്യാർത്ഥി പ്രതിനിധികളും സമിതിയുടെ ഭാഗമാകണം.വാർഡ് മെമ്പറുടെയോ അതല്ലെങ്കിൽ യോഗ്യനായ ആളിന്റെ നേതൃത്വത്തിൽ സംയുക്ത സമിതി പ്രവർത്തിച്ചാൽ 80% ലഹരി ഉപയോഗം വാർഡുകളിൽ പ്രതിരോധിക്കാൻ കഴിയും. സമിതികളിൽ പാർട്ടിക്കാരെ മാത്രം തിരുകി കയറ്റുന്ന പ്രവണത ഒഴിവാക്കുക.
ഇത് കേരളത്തിന്റെ ആവശ്യമാണ്. കേരള ജനതയുടെ നിലനിൽപ്പിന്റെ ആവശ്യമായി കാണാൻ കഴിയണം. അങ്ങനെ തുറന്നുവിട്ട ലഹരി ഭൂതത്തെ കുടത്തിലാക്കാൻ കഴിയും.