കുറവിലങ്ങാട്: മണ്ണയ്ക്കനാട് ഹോളിക്രോസ് ഇടവകയുടെ ഭാഗമായ കുന്നങ്കി സെൻ്റ്.ജോസഫ് കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ നാളെ മുതൽ (മാർച്ച് 14) 23 വരെ ആഘോഷിയ്ക്കും.
പത്തു ദിവസത്തെ തിരുനാൾ ആഘോഷത്തിൻ്റെ ഭാഗമായി മാർച്ച് 14 മുതൽ 20 വരെ ദിവസവും വൈകുന്നേരം 6 മണിക്ക് ജപമാലയും 6.30ന് ദിവ്യബലിയും ഉണ്ടായിരിക്കും. വികാരി ഫാ.തോമസ് പഴവക്കാട്ടിൽ നേതൃത്വം നൽകും.21 ന് വൈകുന്നേരം 6.30ന് തിരുനാൾ കൊടിയേറ്റ് തുടർന്ന് ദിവ്യബലി.ഇലയ്ക്കാട് സെൻ്റ് മേരീസ് പള്ളി വികാരി ഫാ.ഡൊമിനിക് സാവിയോ മുഖ്യകാർമ്മികനാകും. മാർച്ച് 22 ശനി വൈകുന്നേരം 6.30ന് ജോനകശ്ശേരി സെൻ്റ് മേരീസ് കുരിശടിയിൽ നിന്നും പ്രദക്ഷിണം സെൻ്റ് ജോസഫ് കപ്പേളയിലേക്ക് ‘ 7 മണിക്ക് ആഘോ മായ ദിവ്യബലി.പാലാ ഗ്വാഡലൂപ്പേ മാതാ പള്ളി വികാരി ഫാ.ജോഷി പുതുപ്പറമ്പിൽ മുഖ്യകാർമ്മികനാകും. തുടർന്ന് സ്നേഹ വിരുന്ന്. 23 ന് ഊട്ടു നേർച്ച തിരുനാൾ. രാവിലെ 11 മണിക്ക് ദിവ്യബലി.ഫാ.തോമസ് പഴവക്കാട്ടിൽ.വചന പ്രഘോഷണം ഫാ.എബി പാറേ പ്പറമ്പിൽ സെൻ്റ് ഫ്രാൻസിസ് മൗണ്ട് കുറവിലങ്ങാട്. തുടർന്ന് ഊട്ടു നേർച്ച .



