ദോഹ: യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നത് പരിഗണിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. ഷാര്‍ജ ഉൾപ്പെടെയുള്ള 11 നഗരങ്ങളിലേക്കാണ് കൂടുതൽ വിമാന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചത്.
അതേസമയം പെരുന്നാളും സ്കൂള്‍ അവധിക്കാലവും ഒന്നിച്ചെത്തുന്നതോടെയാണ് തിരക്കേറുന്നത്. 170ലേറെ സ്ഥലങ്ങളിലേക്കാണ് നിലവിൽ ഖത്തര്‍ എയര്‍വേയ്സ് ദോഹയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ഇപ്പോൾ പല സ്ഥലങ്ങളിലേക്കുമുള്ള സര്‍വീസുകൾ വര്‍ധിപ്പിച്ചിരിക്കുകയാണ്.



