ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ദേശീയ, സംസ്ഥാന പാര്‍ട്ടികളോടാണ് കമ്മീഷന് നിര്‍ദേശങ്ങള്‍ തേടിയത്. പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ ഉണ്ടെങ്കില്‍ ഏപ്രില്‍ 30 നകം അറിയിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പാര്‍ട്ടി അധ്യക്ഷന്മാരുമായും മുതിര്‍ന്ന അംഗങ്ങളുമായും പരസ്പരം ആശയവിനിമയം നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ പ്രക്രിയയുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു.



