Tuesday, December 23, 2025
No menu items!
Homeവാർത്തകൾശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി മാറ്റിവച്ചു; സാംസ്കാരിക ഘോഷയാത്ര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി മാറ്റിവച്ചു; സാംസ്കാരിക ഘോഷയാത്ര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കുമരകം: ഗുരു ശ്രീനാരായണ ഗുരുദേവൻ 1903-ൽ ശ്രീകുമാരമംഗലം ക്ഷേത്ര-ബാലമുരുക വിഗ്രഹ പ്രതിഷ്ഠയ്ക്കായ് കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ സ്മരണക്കായ് കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് എല്ലാവർഷവും ചിങ്ങമാസത്തിലെ ചതയനാളിൽ സംഘടിപ്പിച്ച് വന്ന മത്സര വള്ളംകളിയും അതിനോടനുബന്ധിച്ച് ഈ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന സാംസ്കാരിക ഘോഷയാത്രയും, കേരളജനതയുടെ നൊമ്പരമായ വയനാട് മഹാദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെയ്ക്കാനും, സാംസ്കാരിക ഘോഷയാത്രയ്ക്ക് മാറ്റിവെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനും ക്ലബ് യോഗം തീരുമാനിച്ചു.

ആഗസ്റ്റ് 20 ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മനാളായ ചതയദിനത്തിൽ ശ്രീകുമാരമംഗലം ക്ഷേത്രം നടത്തി വരുന്ന ആചാരാനുഷ്ഠനങ്ങളിൽ ക്ലബ് പരിപൂർണമായും പങ്കെടുക്കുന്നതാണെന്ന് പ്രസിഡന്റ്‌ വി എസ് സുഗേഷും, ജനറൽസെക്രട്ടറി എസ്.ഡി പ്രേജിയും അറിയിച്ചു. 2018- ൽ മഹാപ്രളയത്തിലും, 2020-21ലെ കോവിഡ് കാലഘട്ടത്തിലും കുമരകം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് വള്ളംകളി മാറ്റി വച്ചിട്ടുണ്ട്. ഈ വർഷത്തെ ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി ഓണത്തിന് നടത്തുവാന്‍ ക്ലബ് യോഗം തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments