ലോസ് ആഞ്ചലസ്: 97-ാമത് ഓസ്കർ പ്രഖ്യാപനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച സഹനടനുള്ള പുരസ്കാരം അമേരിക്കൻ നടനായ കീറന്‍ കള്‍ക്കിന്‍ സ്വന്തമാക്കി. ‘എ റിയൽ പെയിൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കീറന് പുരസ്കാരം. “ഞാൻ എങ്ങനെ ഇവിടെ എത്തി എന്ന് എനിക്കറിയില്ല. എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ അഭിനയിക്കുകയാണ്” അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് കീറൻ പറഞ്ഞു. അമേരിക്കൻ നടിയായ സോ യാദിര സൽഡാന-പെറെഗോയാണ് മികച്ച സഹനടി. ജാക്വസ് ഓഡിയാർഡ് എഴുതി സംവിധാനം ചെയ്ത് സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ഫ്രഞ്ച് മ്യൂസിക്കൽ ക്രൈം ചിത്രമായ ‘എമിലിയ പെരെസ്’ ലെ തകര്‍പ്പൻ പ്രകടനമാണ് സോയെ ഓസ്കറിലെത്തിച്ചത്. മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം ‘ഇൻ ദ ഷാഡോ ഓഫ് ദ സൈപ്രസ്’ ആണ്. ബർഫക് ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച ഹൊസൈൻ മൊലായേമിയും ഷിറിൻ സൊഹാനിയും ചേർന്ന് സംവിധാനം ചെയ്‌ത 2023-ലെ ഇറാനിയൻ ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് ‘ഇൻ ദ ഷാഡോ ഓഫ് ദ സൈപ്രസ്’. മികച്ച ആനിമേറ്റഡ് ഫീച്ചർ സിനിമ ജിൻ്റ്സ് സിൽബലോഡിസ് സംവിധാനം ചെയ്ത ‘ ഫ്ലോ’ ആണ്. മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം ‘ഇൻ ദ ഷാഡോ ഓഫ് ദ സൈപ്രസ്’ ആണ്. ബർഫക് ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച ഹൊസൈൻ മൊലായേമിയും ഷിറിൻ സൊഹാനിയും ചേർന്ന് സംവിധാനം ചെയ്‌ത 2023-ലെ ഇറാനിയൻ ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് ‘ഇൻ ദ ഷാഡോ ഓഫ് ദ സൈപ്രസ്’. മികച്ച ആനിമേറ്റഡ് ഫീച്ചർ സിനിമ ജിൻ്റ്സ് സിൽബലോഡിസ് സംവിധാനം ചെയ്ത ‘ ഫ്ലോ’ ആണ്. ലാത്വിവിയയില്‍ നിന്ന് ഓസ്കര്‍ നേടുന്ന ആദ്യത്തെ ചിത്രമാണ് ഫ്ലോ. മികച്ച വസ്ത്രാലാങ്കാരത്തിനുള്ള പുരസ്കാരം അമേരിക്കൻ മ്യൂസിക്കൽ ഫാന്‍റസി ചിത്രമായ ‘വിക്ക്ഡ്’ന് ലഭിച്ചു. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരം പൊളിറ്റിക്കൽ ത്രില്ലറായ ‘കോൺക്ലേവ്’നാണ്. പീറ്റർ സ്ട്രോഗനാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. മേക്കപ്പിനും ഹെയര്‍സ്റ്റൈലിങ്ങിനുമുള്ള പുരസ്കാരം ‘ദ സബ്സ്റ്റൻസ്’ന് ലഭിച്ചു. കോറലി ഫാർഗേറ്റ് രചനയും സംവിധാനവും നിർവഹിച്ച് 2024-ൽ പുറത്തിറങ്ങിയ ഒരു ബോഡി ഹൊറർ ചിത്രമാണ് ദി സബ്‌സ്റ്റൻസ്. അമേരിക്കൻ റൊമാന്‍റിക് കോമഡി ചിത്രമായ ‘അനോറ’ രണ്ട് പുരസ്കാരങ്ങളാണ് നേടിയത്. മികച്ച യഥാര്‍ഥ തിരക്കഥക്കും എഡിറ്റിങ്ങിനും പുരസ്കാരമാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്ത് എഡിറ്റിങ് നിര്‍വഹിച്ച ഷോൺ ബേക്കറാണ് അവാര്‍ഡിന് അര്‍ഹനായത്. മികച്ച ഗാനത്തിനുള്ള പുരസ്കാരം എമിലിയ പെരസിലെ ‘എൽ മാൽ’ എന്ന ഗാനത്തിന് ലഭിച്ചു.മികച്ച ഫീച്ചര്‍ ഡോക്യുമെന്‍ററി ‘നോ അതര്‍ ലാന്‍ഡ്’ആണ്. ബാസൽ അദ്ര, ഹംദാൻ ബല്ലാൽ, യുവാൽ എബ്രഹാം, റേച്ചൽ സോർ എന്നിവർ ആദ്യമായി സംവിധാനം ചെയ്ത ഡോക്യുമെൻ്ററി ചിത്രമാണ് നോ അദർ ലാൻഡ്. മികച്ച ഡോക്യുമെന്‍ററി(ഷോര്‍ട്ട്) അമേരിക്കയിൽ നിന്നുള്ള ‘ദ ഒൺലി ഗേൾ ഇന്‍ ദ ഓര്‍ക്കസ്ട്ര’യാണ്. മികച്ച സൗണ്ട്, വിഷ്വൽ എഫക്ട്സ് എന്നിവക്കുള്ള പുരസ്കാരം അമേരിക്കൻ ചിത്രമായ ഡ്യൂണ്‍ പാര്‍ട്ട് 2ന് ലഭിച്ചു. വിക്ടോറിയ വാർമർഡാം രചനയും സംവിധാനവും നിർവഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഡച്ച് ഭാഷയിലുള്ള ഒരു ഹ്രസ്വ സയൻസ് ഫിക്ഷൻ ചിത്രമായ ‘ഐ ആം നോട്ട് എ റോബോട്ട്’ ആണ് മികച്ച ലൈവ് ആക്ഷൻ ഷോര്‍ട് ഫിലിം.