അരീക്കര- അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിന്റെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മൾട്ടിസ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ്.നടത്തുന്നു. ഇടവകയിലെ ക്നനായ കാത്തലിക്ക് വിമൻസ് അസോസിയേഷൻ,കെ സി വൈ എൽ,ജൂബിലിക്കമ്മറ്റി എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.ജനറൽ മെഡിസിൻ,കമ്മ്യൂണിറ്റി മെഡിസിൻ,ഗ്യാസ്ട്രോഎൻട്രോളജി, പാൽമനോളജി,ഡെർമറ്റോളജി ,ഇ എൻ ടി എന്നി വിഭാഗങ്ങൾക്ക് പുറമെ സൗജന്യ രക്ത,രക്ത സമ്മർദ പരിശോധനയ്ക്കുള്ള സൗകര്യങ്ങളും മെഡിക്കൽക്യാമ്പിനോടനുബന്ധിച്ച് ലഭ്യമാക്കുന്നുണ്ട്.വിശദ വിവരങ്ങളും ബുക്കിംഗിനും 8281293642,8086852980,9496409001 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



