Sunday, August 3, 2025
No menu items!
Homeവാർത്തകൾമസ്‌കിന്റെ കനേഡിയന്‍ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നരലക്ഷം കനേഡിയന്‍ പൗരന്‍മാരുടെ ഹര്‍ജി

മസ്‌കിന്റെ കനേഡിയന്‍ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നരലക്ഷം കനേഡിയന്‍ പൗരന്‍മാരുടെ ഹര്‍ജി

ഒട്ടാവ: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ട് ലക്ഷം കനേഡിയന്‍ പൗരന്‍മാർ ഒപ്പിട്ട ഹരജി കാനഡ പാർലമെന്റിൽ സമർപ്പിച്ചു. കാനഡയെ തുടർച്ചയായി അധിക്ഷേപിക്കുകയും രാജ്യത്തെ യുഎസിന്റെ 51–ാം സംസ്ഥാനമാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള മസ്‌കിന്റെ അടുത്തബന്ധമാണ് പൗരത്വം റദ്ദാക്കണമെന്ന ആവശ്യത്തിലേക്ക് നയിച്ചത്. ബ്രിട്ടീഷ്-കൊളംബിയ എഴുത്തുകാരിയായ ക്വാലിയ റീഡിന്റെ നേതൃത്വത്തിലാണ് ആണ് ഹരജി കാനഡയിലെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്.

ട്രംപ് ഭരണകൂടത്തിന്റെ ഭാഗമാണ് മസ്‌ക് എന്നും ഇത് കാനഡയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയാണെന്നും ഹരജിയില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്കിന് കനേഡിയൻ സ്വദേശിയായ അമ്മ വഴിയാണ് കാനഡയിൽ പൗരത്വം ലഭിച്ചത്. എന്നാല്‍ ട്രംപിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുകൊണ്ട് കാനഡയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി മസ്‌ക് പ്രവര്‍ത്തിക്കുന്നുവെന്നും കാനഡയുടെ പരമാധികാരത്തെ തകര്‍ക്കാന്‍ മസ്‌ക് ട്രംപിനൊപ്പം പ്രവര്‍ത്തിക്കുന്നുവെന്നും ഹരജിയില്‍ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments