ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്നു വയനാട്ടിലെത്തും. രാവിലെ ഡൽഹിയിൽനിന്ന് മൈസുരുവിലേക്ക് വിമാനത്തിലേക്കും തുടർന്ന് റോഡ് മാർഗവുമാകും ഇരുവരും എത്തുകയെന്നാണ് സൂചന.
വയനാട്ടിലേതു വലിയ ദുരന്തമാണെന്നു രാഹുൽ ലോക്സഭയിൽ പറഞ്ഞു. ഇന്നലെ വയനാട്ടിലേക്ക് പുറപ്പെടാനുള്ള തീരുമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഇരുവരും ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദർശിക്കും.