Saturday, August 2, 2025
No menu items!
Homeകലാലോകം'എപോക്ക് 25'ന് തുടക്കമായി

‘എപോക്ക് 25’ന് തുടക്കമായി

തിരുവനന്തപുരം : മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഇന്റർ കോളേജ് ടെക്നോ ആർട്ട് ഫെസ്റ്റിവലായ എപോക്ക് 25ന് മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന എ സി ഇ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ തുടക്കമായി. മൂന്ന് ദിവസത്തെ സാംസ്കാരിക, സാങ്കേതിക, കലാപരമായ ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രശസ്ത നടനും സംവിധായകനുമായ അരുൺ സോൾ നിർവ്വഹിച്ചു. യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിൽ സാംസ്കാരിക മേളകൾക്ക് അതി പ്രധാനമായ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുളള വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മത്സരങ്ങളിൽ വി‍ജയികളാകുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിക്കും. വിവിധ മത്സരങ്ങളും, വർക്ക്ഷോപ്പുകളും, കലാ പ്രകടനങ്ങൾ എന്നിവയോടപ്പം എല്ലാ ദിവസവും വൈകുന്നേരം വിവിധ ബാന്റുകളുടെ സം​ഗീത നിശയും എപോക്ക് 25 ൽ സംഘടിപ്പിച്ചുണ്ട്.

പ്രിൻസിപ്പൽ ഡോ. ഫാറൂഖ് സയീദ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ തൻമയ് സോളും സദസ്സുമായി വിശേഷങ്ങൾ പങ്കിട്ടു. എ സി ഇ കോളേജ് അഡ്മിൻ മാനേജർ നൗഷാദ് ബി.എസ്, എപോക്ക് 25 ൻ്റെ മുഖ്യ ഫാക്കൽറ്റി കോ-ഓർഡിനേറ്റർ മുബാറക് ബി. വിദ്യാർത്ഥി കോ-ഓർഡിനേറ്റർമാരായ മുഹമ്മദ് ഹാഫിസ്, സഫാന സുൽഫിക്കർ, റിയ ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എപ്പോക്ക് 25 ചൊവ്വാഴ്ച സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments