ന്യൂയോർക്ക്: ചരിത്രപരമായ മുഹൂർത്തത്തിൽ എഫ്ബിഐ ഡയറക്‌ടറായി ചുമതല ഏറ്റെടുത്ത് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ എന്ന കശ്യപ് പട്ടേൽ. ഭഗവത് ഗീതയിൽ കൈവച്ചുകൊണ്ടാണ് അദ്ദേഹം എഫ്‌ബിഐ മേധാവി സ്ഥാനം ഏറ്റെടുത്തത്. ഇതോടെ ഏജൻസിയെ നയിക്കുന്ന ഒൻപതാമത്തെ വ്യക്തിയായി കശ്യപ് പട്ടേൽ മാറി. വൈറ്റ് ഹൗസ് കാമ്പസിലെ ഐസൻഹോവർ എക്‌സിക്യൂട്ടീവ് ഓഫീസ് ബിൽഡിംഗിലെ (ഇഇഒബി) ഇന്ത്യൻ ട്രീറ്റി റൂമിൽ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയാണ് കശ്യപ് പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഭഗവത് ഗീതയുമായി സത്യവാചകം ഏറ്റുചൊല്ലുന്ന കശ്യപ് പട്ടേലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ വൈറലാവുകയാണ്.



