Monday, August 4, 2025
No menu items!
Homeവാർത്തകൾയുഎസ്എസ് എഴുതാം; ഫെബ്രുവരിയിൽ നടത്താനിരുന്ന 8, 9 ക്ലാസുകളിലെ ചില പരീക്ഷകൾ മാർച്ചിലേക്ക് മാറ്റി

യുഎസ്എസ് എഴുതാം; ഫെബ്രുവരിയിൽ നടത്താനിരുന്ന 8, 9 ക്ലാസുകളിലെ ചില പരീക്ഷകൾ മാർച്ചിലേക്ക് മാറ്റി

തിരുവനന്തപുരം: യുഎസ്എസ് പരീക്ഷയും ഏഴാം ക്ലാസ് പരീക്ഷയും ഒരേ ദിവസം നടത്തുന്നതു മൂലമുള്ള വിദ്യാർഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുനഃക്രമീകരിച്ചു. ഈ മാസം 27നു രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന എച്എസ് അറ്റാച്ച്ഡ് യുപി വിഭാ​ഗം പരീക്ഷകൾ 24നു രാവിലെയാക്കി.

യുഎസ്എസ് പരീക്ഷ ഈ മാസം 27നാണ്. അന്നു തന്നെ വാർഷിക പരീക്ഷ എഴുതേണ്ട ഏഴാം ക്ലാസ് വിദ്യാർഥികൾക്കു യുഎസ്എസ് പരീക്ഷ നഷ്ടമാകുമെന്ന സ്ഥിതിയാണെന്നു പരാതി ഉയർന്നിരുന്നു. ഈ മാസം നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസുകളിലെ ചില പരീക്ഷകളും മാർച്ചിലേക്ക് മാറ്റിയിട്ടുണ്ട്. ക്ലാസുകൾ പൂർത്തിയാകും മുൻപേ പരീക്ഷ നടത്താനുള്ള നീക്കത്തിനെതിരെയും പരാതി ഉയർന്നിരുന്നു. പിന്നാലെയാണ് നടപടി. പ്രായോ​ഗികത പരി​ഗണിച്ചാണ് പുനഃക്രമീകരിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments