വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിൽ മെഡിക്കൽ, നഴ്സിംഗ് പാരാമെഡിക്കൽ തുടങ്ങിയ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി വിഭാഗങ്ങളിൽപ്പെടുത്തിയാണ്, കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.വിവിധ മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകൾ തുച്ഛമായ ഫീസിൽ പഠിക്കാനുളള അവസരമാണ്, വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ് ഒരുക്കുന്നത്. മാർച്ച് 28 വരെയാണ്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം.പ്രവേശന പരീക്ഷഎംബിബിഎസിന് നീറ്റ് റാങ്കിംഗിൻ്റെ അടിസ്ഥാനത്തിലും എംബിബിഎസ് ഒഴികെയുള്ള എ, ബി ഗ്രൂപ്പ് കോഴ്സുകൾക്കു സിഎംസി വെല്ലൂർ നടത്തുന്ന എൻട്രൻസിൻ്റെ അടിസ്ഥാനത്തിലുമാണ് പ്രവേശനം. എൻട്രൻസ് പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്.ഗ്രൂപ്പ് എ കോഴ്സുകൾ (എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി)1.എം.ബി.ബി.എസ്.ദേശീയതല എൻട്രൻസ് പരീക്ഷയായ നീറ്റിൽ (NEET UG 2025 ) യോഗ്യത നേടണം. നീറ്റ് മാർക്ക്, അഖിലേന്ത്യാ റാങ്ക് മുതലായവ സിഎംസി സൈറ്റിൽ യഥാസമയം സമർപ്പിക്കണം. ആകെ 100 സീറ്റ്. ഇതിൽ 50 സീറ്റ് മാനേജ്മെന്റ് ക്വോട്ട (ഓപ്പൺ 2, മൈനോറിറ്റി 38, സിഎംസി സ്റ്റാഫ് 10) മാനേജ്മെന്റ് തിരഞ്ഞെടുക്കും. ബാക്കി 50 സർക്കാർ സീറ്റ് (ക്രിസ്ത്യൻ 30, സർക്കാർ ക്വോട്ട 20). എല്ലാ സീറ്റിലെയും സെലക്‌ഷൻ നീറ്റ് റാങ്കിംഗിൻ്റ മാത്രം അടിസ്ഥാനത്തിലാണ്.
2.എം.ബി.ബി.എസ്. ഇതര ഗ്രൂപ്പ് എ (ബാച്‌ലർ) പ്രോഗ്രാമുകൾ:ബിഎസ്‌സി നഴ്‌സിങ്, ബിഒടി, ബിപിടി, മെഡിക്കൽ ലാബ് ടെക്നോളജി, ഒപ്ടോമെട്രി, ബിഎസ്‍സി മെഡിക്കൽ റെക്കോർഡ്‌സ്, ഓഡിയോളജി, ക്രിട്ടിക്കൽ കെയർ, ഡയാലിസിസ് ടെക്, ന്യൂക്ലിയർ മെഡിസിൻ, പ്രോസ്‌തെറ്റിക്‌സ്, റേഡിയോഗ്രഫി, റേഡിയോതെറപ്പി, മെഡിക്കൽ സോഷ്യോളജി, കാർഡിയോ പൾമനറി പെർഫ്യൂഷൻ, ഓപ്പറേഷൻ തിയറ്റർ, ന്യൂറോ ഇലക്‌ട്രോ ഫിസിയോളജി, ആക്സിഡന്റ് & എമർജൻസി കെയർ, കാർഡിയാക് ടെക്, റെസ്പിറേറ്ററി തെറപ്പി. എന്നീ കോഴ്സുകളിലേയ്ക്കും പ്രവേശനമുണ്ട്.ഒരാൾക്ക്, എം.ബിബിഎസ് അടക്കം എ ഗ്രൂപ്പിലെ 7 കോഴ്സുകൾക്കു വരെ അപേക്ഷിക്കാവുന്നതാണ്.
ഗ്രൂപ്പ് ബി കോഴ്സുകൾഡിപ്ലോമനഴ്‌സിങ്, റേഡിയോ ഡയഗ്നോസിസ്, യൂറോളജി ടെക്‌നോളജി, അനസ്തീസിയ & ക്രിട്ടിക്കൽ കെയർ ടെക്‌നോളജി (ചിറ്റൂർ ക്യാമ്പസിലും), ഹാൻഡ് & ലെപ്രസി ഫിസിയോതെറപ്പി, മെഡിക്കൽ ലാബ് ടെക്, സ്റ്റെറിലൈസേഷൻ ടെക്, ഓപ്‌ടോമെട്രി എന്നീ ഡിപ്ലോമ കോഴ്സുകളാണുള്ളത്പി.ജി. ഡിപ്ലോമഹിസ്‌റ്റോപതോളജി ലാബ് ടെക്, മെഡിക്കൽ മൈക്രോബയോളജി, കാർഡിയാക് ടെക്‌നോളജി, സൈറ്റോ ജെനറ്റിക്‌സ്, ജനറ്റിക് ഡയഗ്നോസിസ് ടെക്‌നോളജി, കമ്യൂണിറ്റി ഹെൽത്ത് മാനേജ്‌മെന്റ് , ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ, ഹെൽത്ത് ഇക്കണോമിക്‌സ്, ക്ലിനിക്കൽ പാസ്‌റ്ററൽ കൗൺസലിങ്, ഹോസ്പിറ്റൽ എക്വിപ്മെന്റ് മെയ്ന്റനൻസ് , ഡയറ്ററ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സുകൾക്കും ഇപ്പോൾ അപേക്ഷിക്കാം.ഒരാൾക്ക് / ബി ഗ്രൂപ്പിലെ 5 കോഴ്സുകൾക്കു വരെയും അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഇതിൽ രണ്ടിൽ കൂടുതൽ എൻട്രൻസ് പേപ്പറുകൾ പാടില്ല.മറ്റു കോഴ്സുകൾമാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഫെലോഷിപ് ഇൻ ആന്റിമൈക്രോബിയൽ സ്റ്റ്യൂവാർഡ്ഷിപ് (ഫാംഡിക്കാർക്ക്), ഫെലോഷിപ് ഇൻ ഹോസ്പിറ്റൽ ചാപ്ലൻസി, ഫെലോഷിപ് ഇൻ ഹോസ്പിറ്റൽ ക്വാളിറ്റി മാനേജ്മെന്റ്, എംഎസ്‌സി എപ്പിഡെമിയോളജി, എംഎസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്സ്, എംഎസ്‌സി മെഡിക്കൽ ഫിസിക്സ്, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എംഎസ്‌സി ക്ലിനിക്കൽ ന്യൂട്രിഷൻ, എംഎസ്‌സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി, എംഎസ്‌സി ബയോ– എത്തിക്സ്, മാസ്റ്റർ ഓഫ് ഫിസിയോതെറപ്പി എന്നീ കോഴ്സുകൾക്കു പുറമെ എംബിബിഎസ് കഴിഞ്ഞവർക്ക്, ആക്സിഡന്റ് & എമർജൻസി മെഡിസിൻ (2 വർഷം),പാലിയേറ്റീവ് മെഡിസിൻ (ഒരു വർഷം),അഡ്വാൻസ്ഡ് ജനറൽ ഡെന്റിസ്ട്രി (2 വർഷം – ബിഡിഎസും ഒരു വർഷത്തെ ജനറൽ ഡെന്റിസ്ട്രിയും ഉള്ളവർക്ക് ) തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്സുകളും വെല്ലൂരിലുണ്ട്. ഇതോടൊപ്പം തന്നെ ബിടെക്കുകാർക്ക് ചേരാവുന്ന എംഎസ് ബയോ എൻജിനീയറിങ്, പോസ്റ്റ്–ബേസിക് ബിഎസ്‌സി (2 വർഷം) /ഡിപ്ലോമ (ഒരു വർഷം), ഫെലോഷിപ് (ഒരു വർഷം) എന്നീ പ്രോഗ്രാമുകളുമുണ്ട്
വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിൽ മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
RELATED ARTICLES



