കൊച്ചി: പീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ ദേശീയ സമ്മേളനമായ പെസിക്കൺ 2025 ന് കൊച്ചി അമൃത ആശുപത്രിയിൽ തുടക്കമായി. അമൃത മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. ഗർഭസ്ഥ ശിശുവിന്റെ താക്കോൽദ്വാര ശസ്ത്രക്രിയയെക്കുറിച്ച് പോളണ്ടിൽ നിന്നുള്ള ശിശുരോഗ വിദഗ്ദൻ ഡോ. അഗ്നിയാസ്ക പസ്തുഷ്ക സംസാരിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.



