Friday, February 13, 2026
No menu items!
Homeവാർത്തകൾഅമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്

അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്

തിരുവനന്തപുരം: ഭക്ഷ്യ – പൊതുവിതരണ വകുപ്പിന്‍റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകളുടെ വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് ഗവ. വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയാകും.

മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് 2024 നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് അവസരം നൽകിയിരുന്നു. ആകെ 75563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മപരിശോധനയിൽ മുൻഗണനാകാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി. മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് ഇപ്പോൾ മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ പത്രക്കുറിപ്പിൽ അറിയിച്ചു. മുൻഗണനാകാർഡിന് അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്ന അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണനാകാർഡുകൾ വിതരണം ചെയ്യുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എം.എൽ.എ.മാരായ ആന്റണി രാജു, വി.കെ.പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments