എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി ട്രെയിനേഴ്സിനും, എക്സൈസ് ഉദ്യോഗസ്ഥർക്കുമായി മെഡിറ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. മൈൻഡ് ഫുൾനെസ്സ് മെഡിറ്റേഷൻ പരിപാടിയുടെ മാസ്റ്റർ ആയ അനിരുദ്ധൻ ദേവദാസ് ക്ലാസെടുത്തു.
ആഡ് ഫിലിം ഡയറക്ടറും നോ ഡ്രഗ്സ് ബി ഫിറ്റ് ഫൗണ്ടറുമായ റിയാസ് ന്യൂമാൻ നേതൃത്വം നൽകി.
ഡെപ്യൂട്ടി കമ്മീഷണർ മജു മനോഹർ, കേരള സ്റ്റേറ്റ് എക്സൈസ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡണ്ട് ബിബിൻ ബോസ്, ജില്ലാ സെക്രട്ടറി ഗിരീഷ് കൃഷ്ണൻ, അഭിലാഷ്, ഫ്രഡി ഫെർണാണ്ടസ്, എന്നിവർ പങ്കെടുത്തു.



