കുറവിലങ്ങാട് : കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ദീർഘകാലം കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ടും സീനിയർ നേതാവുമായ ശ്രീ എൻ ടി തോമസിനെയും, ശ്രീ ലൂക്കാ വേന്നാം പടത്തിനെയും കുടുംബ സംഗമത്തിൽ ആദരിച്ചു. നാലാം വാർഡ് പ്രസിഡണ്ട് തോമസ് കുന്നേ പറമ്പിൽ പതാക ഉയർത്തി. മണ്ഡലം പ്രസിഡണ്ട് ബിജു മൂലംകുഴ അധ്യക്ഷത വഹിച്ചു അധ്യക്ഷത വഹിച്ചു.
കെപിസിസി മെമ്പർമാരായ അഡ്വ ടി ജോസഫ്, ജാൻ സ് കുന്നപ്പള്ളി, ഡിസിസി ജനറൽ സെക്രട്ടറി സുനു ജോർജ്, യുഡിഎഫ് ചെയർമാൻ ലൂക്കോസ് മാക്കിയിൽ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജിൻസൺ ചെറുമല, അഡ്വക്കേറ്റ് പിപി സിബിച്ചൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാരായ ശ്രീ അജോ അറക്കൽ, ടോമിഷ് ഇഗ്നേഷ്യസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി, ജോയ്സ് അലക്സ്, അനിൽകുമാർ കാരയ്ക്കൽ, ടോമി ചിറ്റക്കോടം, ആന്റണി മുണ്ടക്കൽ, റാണി ജേക്കബ്,ജിത്തു തുടുതൊട്ടിയിൽ, സിജോ മുക്കത്ത്, മിനി, തോമസ് കുന്നേപറമ്പിൽ, സുരേന്ദ്രൻ കലയന്താനം, ബാബു തൊമ്മനാനിയിൽ,സജി കുര്യത്ത്, അജി കിഴക്കേക്കൂറ്റ്, ജോബി ഇല്ലിനിൽക്കുംതടം എന്നിവർ പ്രസംഗിച്ചു.