കോയിപ്രം: കോയിപ്രം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കുടുബാരോഗ്യ കേന്ദ്രത്തിനോട് ചേർന്ന് കിടക്കുന്ന പാറക്കുളം മാലിന്യം നിറഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. മഴക്കാലത്ത് ഇതിലെ മലിന ജലം റോഡിലേക്ക് ഒഴുകുന്നത് രോഗങ്ങൾക്ക് കാരണമാകും. ആരോഗ്യ കേന്ദ്രത്തിനും പ്രദേശത്തെ ജനങ്ങൾക്കും ഭീഷണി ആയ പാറക്കുളത്തിലെ മലിനജലം ശുദ്ധീകരിക്കുന്നതിനും നാടിനെ സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കാൻ ഉത്തരവാദിത്തപെട്ടവർ തയാറാകുന്നില്ല.
കൂടാതെ ആരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം അപകടകരമായ നിലയിൽ ഏത് സമയത്തും നിലം പൊത്താൻ തയ്യാറായി നിൽക്കുകയാണ്. ആശാപ്രവർത്തക കൂടിയായ പഞ്ചായത്ത് പ്രസിഡന്റിന് എല്ലാം നേരിട്ട് അറിയാവുന്ന കാര്യം ആണ്. എന്നിട്ടും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഇതിനൊരു പരിഹാരം ഉണ്ടാവുന്നില്ല.