Monday, December 22, 2025
No menu items!
Homeവാർത്തകൾഹൈസ്കൂളുകളില്‍ 29000 റോബോട്ടിക് കിറ്റുകള്‍; പൂർത്തീകരണ പ്രഖ്യാപനം ഫെബ്രുവരി 8ന്

ഹൈസ്കൂളുകളില്‍ 29000 റോബോട്ടിക് കിറ്റുകള്‍; പൂർത്തീകരണ പ്രഖ്യാപനം ഫെബ്രുവരി 8ന്

തിരുവനന്തപുരം: ഹൈസ്‌കൂളുകളിൽ 29,000 റോബോട്ടിക് കിറ്റുകൾ പൂർത്തീകരണ പ്രഖ്യാപനം ഫെബ്രുവരി 8-ന് എഐ, റോബോട്ടിക്‌സ്, ഐഒടി തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകൾ കേരളത്തിലെ  മുഴുവൻ കുട്ടികൾക്കും പരിചയപ്പെടുത്തുന്നതിന് കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിന്യസിച്ചുവരുന്ന 29,000 റോബോട്ടിക് കിറ്റുകളുടെ പൂർത്തീകരണ പ്രഖ്യാപനവും, ലിറ്റിൽ കൈറ്റ്‌സ് കുട്ടികളുടെ സംസ്ഥാന ക്യാമ്പും ഫെബ്രുവരി 8, 9 തീയതികളിൽ നടക്കും. ഫെബ്രുവരി 8-ന് രാവിലെ 10.30ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐടി വകുപ്പിനു കീഴിലുള്ള ഐസിഫോസിൽ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കുട്ടികൾ തയ്യാറാക്കിയ റോബോട്ടിക് ഉല്പന്നങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്,  കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, ഐസിഫോസ് ഡയറക്ടർ ഡോ. ടി.ടി സുനിൽ  തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുക്കും.

സ്‌കൂളുകളിൽ വിന്യസിക്കുന്ന ഓപൺ- ഹാർഡ്‌വെയർ അധിഷ്ഠിത റോബോട്ടിക് കിറ്റുകളിൽ ആർഡിനോ യൂനോ ആർ 3, എൽ ഇ ഡികൾ, മിനി സർവോ മോട്ടോർ, എൽഡിആർ, ലൈറ്റ്, ഐആർ സെൻസർ മൊഡ്യൂളുകൾ, ബ്രെഡ് ബോർഡ്, ബസർ മൊഡ്യൂൾ, പുഷ് ബട്ടൺ സ്വിച്ച്, റെസിസ്റ്ററുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. 1,000 രൂപയിൽ താഴെ ചെലവ് വരുന്ന കിറ്റിന്റെ ഘടകങ്ങൾ, വാറണ്ടി കാലയളവിന് ശേഷം പ്രത്യേകം വാങ്ങുന്നതിനും സ്‌കൂളുകൾക്ക് അവസരമുണ്ട്. ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇവിഎം, കാഴ്ച പരിമിതർക്കുള്ള വാക്കിംഗ് സ്റ്റിക്ക് തുടങ്ങി പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ പ്രോട്ടോടൈപ്പുകൾ തയ്യാറാക്കാൻ ഇതുവഴി കുട്ടികൾക്ക് അവസരം ലഭിക്കും. കൂടാതെ ഇതിനായി പ്രോഗ്രാമിംഗ് പരിശീലിക്കുന്നത് അവരിലെ യുക്തിചിന്ത, പ്രശ്‌ന നിർദ്ധാരണ ശേഷി തുടങ്ങിയവ വളർത്താനും ഉപകരിക്കും.

 ജില്ലാതല ക്യാമ്പുകളിൽ നിന്നും തിരഞ്ഞെടുത്ത 123 കുട്ടികളാണ് ഫെബ്രുവരി 8, 9 തീയതികളിൽ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പിന്റെ ആദ്യ ദിവസം സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ പ്രഹ്ളാദ് വടക്കേപ്പാട്ട്, മീഡിയാ കൺസൽട്ടന്റ് സുനിൽ പ്രഭാകർ, ഹിബിസ്‌കസ് മീഡിയ ഡിസൈൻ എംഡി മധു കെ.എസ് തുടങ്ങിയവർ കുട്ടികളോട് സംവദിക്കും.  ഡ്രോൺ ടെക്‌നോളജി, അസിസ്റ്റീവ് ടെക്‌നോളജി, 3ഡി പ്രിന്റിംഗ്, മീഡിയ പ്രൊഡക്ഷൻ ഹൗസ്, അനിമേഷൻ ഹൗസ് തുടങ്ങിയവ കുട്ടികൾ ക്യാമ്പിന്റെ ഭാഗമായി സന്ദർശിക്കും. കുട്ടികൾ തയ്യാറാക്കിയ അനിമേഷനുകൾ പ്രദർശിപ്പിക്കും. രണ്ടാം ദിവസം ബയോ ഇൻഫൊർമാറ്റിക്‌സ് വിദഗ്ധൻ ഡോ.അച്യുത് ശങ്കർ എസ് നായരും അനിമേഷനെക്കുറിച്ച് പ്രസിദ്ധ അനിമേറ്റർമാരായ ഫെലിക്‌സ് ദേവസ്യ, സുധീർ പി.വൈ തുടങ്ങിയവരും  കുട്ടികളുമായി സംവദിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments