ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി പിച്ചയ്യയുടെ ഭാര്യ സരസ്വതിയാണ് മരിച്ചത്. തേനി ജില്ലയിലെ ലോവര്‍ ക്യാമ്പിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനത്തിന് സമീപത്തെ റോഡിലൂടെ നടന്നു വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ സരസ്വതിയെ ഉടന്‍ തന്നെ ഗൂഡല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്പത്തെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.