സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പരീക്ഷാ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള 2025 ബോർഡ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. അഡ്മിറ്റ് കാർഡുകൾ cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. അഡ്മിറ്റ് കാർഡിൽ വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, തിരഞ്ഞെടുത്ത വിഷയങ്ങൾ, പരീക്ഷാ കേന്ദ്രം, പരീക്ഷാ കോഡ്, പരീക്ഷാ തീയതികൾ, മറ്റ് പ്രധാന നിർദ്ദേശങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുന്നു.
ഈ വർഷം 44 ലക്ഷം വിദ്യാർത്ഥികൾ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ എഴുതുമെന്നാണ് പ്രതീക്ഷ. അതേസമയം പത്താം ക്ലാസ്, 12 ക്ലാസ് പരീക്ഷകൾ 2025 ഫെബ്രുവരി 15-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ ആദ്യ ദിവസം ഇംഗ്ലീഷ് പേപ്പറിൽ ആരംഭിക്കും.