ചാറ്റ് ജിപിടിയും ഗൂഗിളിന്‍റെ ജെമിനിയുമെല്ലാം അരങ്ങ് വാഴുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയിലേക്ക് ഒരു ചൈനീസ് കമ്പനി കടന്നിരിക്കുകയാണ് വെറും ഒരു വര്‍ഷത്തിനിടെ വമ്പന്‍മാരെയെല്ലാം തറപറ്റിച്ച് ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഒന്നാമതായിരിക്കുകയാണ് ഡീപ് സീക്ക്. ചൈനയിലെ ഹാങ്ഷൗ ആസ്ഥാനമായുള്ള ഡീപ്സീക്ക് 2023 മുതല്‍ വിവിധ എഐ മോഡലുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിന്‍റെ സൗജന്യ ഡീപ്സീക്ക് ആര്‍ വണ്‍ ചാറ്റ്ബോട്ട് ആപ്പ് ലോകമെമ്പാടും തംരംഗമായതോടെ ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുകയായിരുന്നു. ഏറെ ശ്രദ്ധ നേടിയ ഡീപ്സീക്കിന് ചില വിഷയങ്ങളിൽ നിന്ന് തന്ത്രപൂര്‍വം മാറി നിൽക്കുന്നതായാണ് എഐ ചാറ്റിങ് അനുഭവം വ്യക്തമാക്കുന്നത്. ചില തന്ത്രപ്രധാനവും വിവാദവുമായ രാഷ്ട്രീയ വിഷയങ്ങളും വിവാദങ്ങളും സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് മനപ്പൂര്‍വം ഒഴിഞ്ഞു നിൽക്കാൻ ഡീപ് സീക്ക് ശ്രദ്ധിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇന്ത്യ-ചൈന ബന്ധം, ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം, ലഡാക്ക് വിഷയം, മന്ത്രി കിരൺ റിജിജുവിന്റെ ജന്മസ്ഥലം എന്നിവയക്കൊപ്പം തര്‍ക്ക വിഷയങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്ന തരത്തിലാണ് ഡീപ് സീക്ക് പ്രോഗ്രാം ചെയ്തിരിക്കുന്നതെന്ന് വ്യക്തം.