കോഴിക്കോട്: നാദാപുരത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം ഉണ്ടായി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മദ്രസ വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണമുണ്ടായ അതേ സ്ഥലത്താണ് വീണ്ടും തെരുവുനായ ആക്രമണം ഉണ്ടായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെയാണ് ഇത്തവണ തെരുവുനായ ചീറിയടുത്തത്.
ഇന്ന് രാവിലെയാണ് മാവിലാട്ട് അലിയുടെ മകന്‍ മുഹമ്മദ് സയാന്റെ നേരെ തെരുവ് നായ ഓടിയടുത്തത്. സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന കുട്ടിക്ക് നേരെ തെരുവ് നായ പാഞ്ഞടുക്കുകയായിരുന്നു. സംഭവം കണ്ടുകൊണ്ട് ഇതുവഴി വന്ന ടെമ്പോ ട്രാവലറിലെ ഡ്രൈവര്‍ തുടരെ ഹോണ്‍മുഴക്കി നായയെ ഭയപെടുത്തുകയായിരുന്നു.



