Thursday, February 26, 2026
No menu items!
Homeവാർത്തകൾവഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ദില്ലിയില്‍ ചേര്‍ന്ന സംയുക്ത പാര്‍ലമെന്ററി സമിതി യോഗം പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് 665 പേജുള്ള റിപ്പോര്‍ട്ട് അംഗീകരിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന 44ലധികം ഭേദഗതികള്‍ പരിഗണിക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായി ഭൂരിപക്ഷ വോട്ടോടെ അംഗീകരിച്ചെടുക്കുകയായിരുന്നു.

ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു വഖഫ് നിയമഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടത്. എന്നാല്‍ ജഗ്ദാംബിക പാലിന്റെ നേതൃത്വത്തിലുളള ജെപിസിയുടെ നടപടി പൂര്‍ണമായും പ്രഹസനമായി മാറി. സഭാ സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ എഴുതി നല്‍കിയ 44 ഭേദഗതികള്‍ വായിച്ചുപോലും കേള്‍ക്കാതെ വോട്ടിനിട്ട് തളളുകയായിരുന്നു. ബിജെപി നടപ്പാക്കാനൊരുങ്ങുന്ന 14 ഭേദഗതികള്‍ ഭൂരിപക്ഷ വോട്ടോടെ ജെപിസി അംഗീകരിച്ചെടുത്തു.

665 പേജുള്ള റിപ്പോര്‍ട്ട് ദില്ലിയില്‍ ചേര്‍ന്ന ജെപിസി യോഗം അംഗീകരിച്ചതായി ജഗദാംപിക പാല്‍ ഔദ്യോഗികമായി അറിയിച്ചു. സമിതിയിലെ 16 പേര്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചും 11 പേര്‍ എതിര്‍ത്തും വോട്ടുചെയ്തു. അതേസമയം 665 പേജുള്ള റിപ്പോര്‍ട്ട് കഴിഞ്ഞദിവസം രാത്രിയാണ് കൈമാറിയതെന്ന് സഭാ സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ഇത്രയും നീണ്ട റിപ്പോര്‍ട്ട് രാവിലെയാകുമ്പോഴേക്കും എങ്ങനെ പഠിക്കാനാകുമെന്നതടക്കം പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചു. പ്രതിപക്ഷ അംഗങ്ങളെല്ലാം റിപ്പോര്‍ട്ടിനെതിരേ വിയോജനക്കുറിപ്പ് നല്‍കിയിട്ടുണ്ട്. ലോക്‌സഭാ സ്പീക്കറെ ഇക്കാര്യം അറിയിക്കുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. ജെപിസിയില്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതോടെ ഇനി ലോക്‌സഭാ സ്പീക്കര്‍ക്ക് കൈമാറുകയാണ് നടപടി. അതിനാല്‍ ഈ ബജറ്റ് സമ്മേളനത്തില്‍ തന്ന വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തുമെന്ന് ഉറപ്പായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments