ഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനക്ക് ആശ്വാസം. ബി ജെ പി നൽകിയ അപകീർത്തിക്കേസ് ഡൽഹി കോടതി തള്ളി. ഇ ഡിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലാണ് ബി ജെ പി, ഡൽഹി മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത്.
അതേസമയം ഇത് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടികാട്ടി ഡൽഹി കോടതി, അപകീർത്തിക്കേസ് തള്ളിക്കളയുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചിരിക്കെ എ എ പിയെയും മുഖ്യമന്ത്രിയെയും സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് കോടതിയുടെ ഈ തീരുമാനം.