Sunday, December 21, 2025
No menu items!
Homeവാർത്തകൾപുതുക്കിയ പാഠപുസ്തകം: സംസ്ഥാന കരിക്കുലം കമ്മിറ്റി 27ന് യോഗം ചേരും: മന്ത്രി വി ശിവൻകുട്ടി

പുതുക്കിയ പാഠപുസ്തകം: സംസ്ഥാന കരിക്കുലം കമ്മിറ്റി 27ന് യോഗം ചേരും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതുക്കിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകുന്നതിനുവേണ്ടി സംസ്ഥാന കരിക്കുലം കമ്മിറ്റി 27ന് തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ടു, നാല്, ആറ്, എട്ട് ക്ലാസുകളിലെ പുതുക്കിയ 128 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് അംഗീകാരത്തിനായി സമർപ്പിക്കുന്നത്. പത്താം ക്ലാസിലെ 77 ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് 2024 ഡിസംബർ മാസം 19ന് ചേർന്ന സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയിരുന്നു.

ഇതോടുകൂടി രണ്ടു, നാല്, ആറ്, എട്ട്, 10 ക്ലാസുകളിൽ അടുത്ത അധ്യയന വർഷത്തിൽ പുതുക്കിയ പാഠപുസ്തകങ്ങൾ നിലവിൽ വരും. ആയിരത്തിലധികം വരുന്ന അധ്യാപകരുടെ സേവനം ഉപയോഗിച്ചാണ് പാഠപുസ്തക പരിഷ്കരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ രചനാ സമിതി അംഗങ്ങളുടെയും യാത്രാബത്തയും പ്രതിഫലവും ഉടൻതന്നെ നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments