Thursday, February 19, 2026
No menu items!
Homeവാർത്തകൾഒമ്പത് സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാർ

ഒമ്പത് സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാർ

ന്യൂഡൽഹി: ഒമ്പത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെയും പുതുച്ചേരിയിൽ പുതിയ ലെഫ്റ്റനന്റ് ഗവർണറെയും നിയമിച്ച രാഷ്ട്രപതി ദ്രൗപതി മുർമു.

മുൻ മഹാരാഷ്ട്ര നിയമസഭാ സ്പീ ക്കർ ഹരിഭാവു കിസൻറാവു ബാഗ്ഡെയെ രാജസ്ഥാൻ ഗവർണറായി നിയമി ച്ചു. ത്രിപുര മുൻ ഉപമുഖ്യമന്ത്രി ജി ദേവ് വർമ്മയെ തെലങ്കാന ഗവർണറാക്കി. മുൻ രാജ്യസഭാ എം.പി. ഓം പ്രകാശ് മാത്തൂരിനെ സിക്കിം ഗവർണറായി നിയമിച്ചു. മുൻ കേന്ദ്രമന്ത്രി സന്തോഷ് കുമാർ ഗാങ് വാറിനെ ജാർഖണ്ഡ് ഗവർണറായും അസമിൽ നിന്നുള്ള മുൻ ലോക്സ ഭാ എം.പി. രമൺ ദേകയെ ഛത്തീസ്ഗഢ് ഗവർണറായും നിയമിച്ചു. കർണാടക മുൻ മന്ത്രി സി.എച്ച്. വിജ യശങ്കർ മേഘാലയ ഗവർണറായി. ഝാർഖണ്ഡ് ഗവർണറായ സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട ഗവർണറാക്കി. അസം ഗവർണർ ഗുലാബ് ചന്ദ്കാരിയയെ പഞ്ചാബ് ഗവർണറായും ചണ്ഡീഗഡ് കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. അതുപോലെ, സിക്കിം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിക്കുകയും മണിപ്പൂർ ഗവർണറുടെ അധിക ചുമതല നൽകുകയും ചെയ്തു. പുതുച്ചേരി ലഫ്. ഗവർണറായി മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ കെ. കൈലാസനാഥനെ നിയമിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments