Tuesday, August 5, 2025
No menu items!
Homeവാർത്തകൾഫെഡറൽ ബാങ്ക് ലുമിനാരിയ അക്ഷരോത്സവ വേദിയിൽ ക്വീൻ ഓഫ് ഇന്ത്യ മിസ് ഹർഷ ശ്രീകാന്ത്

ഫെഡറൽ ബാങ്ക് ലുമിനാരിയ അക്ഷരോത്സവ വേദിയിൽ ക്വീൻ ഓഫ് ഇന്ത്യ മിസ് ഹർഷ ശ്രീകാന്ത്

അവസരങ്ങൾ തേടി നടക്കുന്നവർക്കല്ല ലഭിക്കുന്ന അവസരങ്ങളെ നേട്ടങ്ങളാക്കി മാറ്റുന്നവർക്കാണ് ജീവിതത്തിൽ മുന്നേറാൻ സാധിക്കുകയുള്ളൂ എന്ന് മിസ് ക്വീൻ ഓഫ് ഇന്ത്യ ഹർഷ ശ്രീകാന്ത് പറഞ്ഞു. ലുമിനാരിയ അക്ഷരോത്സവ വേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഹർഷ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ പുരസ്കാര ജേതാവും ബ്ലോഗറും കാനന ക്ഷേത്രത്തിൻ്റെ ശില്പിയുമായ അനിയൻ തലയാറ്റുംപിള്ളിയുടെ യൂറോപ്പിൻ്റെ ഹൃദയഭൂമിയിലൂടെ എന്ന പുതിയ പുസ്തകം ഹർഷ കോളേജ് വൈസ് പ്രിൻസിപ്പൽ റവ .ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിലിന് നല്കിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അക്ഷരോത്സവം കൺവീനർ പ്രൊഫ. ഡോ. തോമസ് സ്കറിയ, ഡോ .അഞ്ജു ലിസ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. കവി വിനയകുമാർ മാനസ ‘വാക്കും നാക്കും’ എന്ന കവിത അവതരിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments