Sunday, December 21, 2025
No menu items!
Homeവാർത്തകൾ തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ മരിച്ചു

 തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ മരിച്ചു

അങ്കാറ: തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. തലസ്ഥാനമായ അങ്കാറയില്‍ 110 കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലിലാണ് അപകടം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല. 238 പേരാണ് ഹോാട്ടലില്‍ ഉണ്ടായിരുന്നത്. അഗ്‌നിശമനസേനയുടെ 30 വാഹനങ്ങളും 28 ആംബുലന്‍സുകളും സംഭവസ്ഥലത്ത് രക്ഷപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ശക്തമായ കാറ്റ് അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കുന്നുണ്ട്.

ഹോട്ടലിന്റെ മുന്‍ഭാഗം മരം കൊണ്ട് നിര്‍മ്മിച്ചതായതിനാല്‍ തീ പെട്ടന്ന് പടര്‍ന്ന് പിടിക്കാന്‍ കാരണമായി. കനത്ത പുക കാരണം എമര്‍ജന്‍സി എക്‌സിറ്റിലേക്കുള്ള പടികള്‍ കണ്ടെത്താനും ബുദ്ധിമുട്ടായി. ഹോട്ടലിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. ബൊലു പ്രവിശ്യയിലെ കര്‍ത്താല്‍കായ സ്‌കീ റിസോര്‍ട്ട് പ്രദേശവാസികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ കയറുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീപടരുന്നത് കണ്ട് ഹോട്ടലില്‍ നിന്ന് ചാടിയവര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിവരം അറിഞ്ഞ് നിരവധി മന്ത്രിമാര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments