അബുദാബി: തുടർച്ചയായ ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തെരഞ്ഞെടുക്കപ്പെട്ട് അബുദാബി. റേറ്റിങ് ഏജന്‍സിയായ നംബിയോ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിലാണ് അബുദാബി ഇത്തവണയും ഒന്നാമതെത്തിയത്. ആകെ 382 നഗരങ്ങളാണ് പട്ടികയിലുള്ളത്. 2017 മുതല്‍ തുടര്‍ച്ചയായ ഒമ്പതാം തവണയാണ് അബുദാബി ഈ നേട്ടത്തിന് അര്‍ഹമാകുന്നത്. പട്ടികയില്‍ ദുബൈ നാലാം സ്ഥാനത്തുണ്ട്. ഷാര്‍ജ അഞ്ചാം സ്ഥാനത്തും റാസല്‍ഖൈമയും അജ്മാനും യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലുമുണ്ട്. സുരക്ഷ സൂചികയില്‍ 100ല്‍ 88.4 പോയിന്‍റാണ് അബുദാബിക്ക് ലഭിച്ചത്. ദുബൈ 83.8 പോയിന്‍റും നേടി. സുരക്ഷപദ്ധതികളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും അബുദാബി നടത്തുന്ന ശ്രമങ്ങളുടെയും ഫലമാണ് ഈ നേട്ടം.



