സംസ്ഥാന നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17ന് ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. 2025-26 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിന് ഫെബ്രുവരി 7ന് തുടക്കമാവുമെന്നും സ്പീക്കർ തുടർന്ന് അറിയിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും ഇത്തവണ ബജറ്റിന് തുടക്കം കുറിക്കുക. തുടർന്ന് ഫെബ്രുവരി 13 വരെ സഭ ചേരുമെന്നും ഫെബ്രുവരി 14 മുതൽ മാർച്ച് 2 വരെ സഭ ഉണ്ടായിരിക്കില്ലെന്നും സ്പീക്കർ അറിയിച്ചു.
തുടർന്ന് മാർച്ച് 13 മുതൽ 28 വരെ വീണ്ടും സഭ ചേരുമെന്നും 28ന് സഭ സമാപിക്കുമെന്നും സ്പീക്കർ പറഞ്ഞു. 3-ാമത് നിയമസഭാ പുസ്തകോത്സവത്തിന് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചെന്നും മാധ്യമങ്ങളും മികച്ച രീതിയിലാണ് സഹകരിച്ചതെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.



